'കുവൈറ്റും ഇന്ത്യയും തമ്മിലുളള സൗഹൃദം കൂടുതൽ ഉയരങ്ങളിൽ എത്തും'; ഷൈഖ്‌ അഹമ്മദ്‌ അൽ നാസർ അൽ സബാഹിനെ അഭിനന്ദിച്ച് ജയശങ്കർ

  • 14/12/2020



കുവൈറ്റ് വിദേശകാര്യമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ട   ഷൈഖ്‌ അഹമ്മദ്‌ അൽ നാസർ അൽ സബാഹിനെ അഭിനന്ദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കർ. ട്വിറ്ററിലൂടെയാണ് ജയശങ്കർ അഭിനന്ദനം അറിയിച്ചത്.   കുവൈറ്റും ഇന്ത്യയും തമ്മിലുളള ചരിത്രപരമായ സൗഹൃദത്തെയും ശക്തമായ ബന്ധങ്ങളെയും വളരെ ആഴത്തിൽ വിലമതിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരുരാജ്യങ്ങൾക്കിടയിലുമുളള സൗഹൃദം ഇതിലും വലിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്ന് ജയശങ്കർ ട്വിറ്ററിൽ കൂട്ടിച്ചേർത്തു. 

Related News