'കുവൈത്തിലെ തൊഴിൽ നിയമങ്ങൾ'; ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

  • 14/12/2020


കുവൈറ്റിലെ ഇന്ത്യൻ  അംബാസിഡർ സിബി ജോർജ്ജുമായിയുളള ഡിജിറ്റൽ ഓപ്പൺ ഹൗസ് ഡിസംബർ 23 ബുധനാഴ്ച വൈകുന്നേരം 3 .30ന്   നടക്കും, തുടർന്ന്   “കുവൈത്തിലെ തൊഴിൽ നിയമങ്ങൾ” എന്ന വിഷയത്തിൽ  ഒരു സെമിനാർ എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. താൽപ്പര്യമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം.  പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ രീതയിലുളള പൂർണ്ണമായ പേര്, ഫോൺ നമ്പർ, സിവിൽ ഐഡി നമ്പർ, വിലാസം. ഉൾപ്പെടെയുളള വിശദാംശങ്ങളുമായി community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ സന്ദേശം അയക്കാം. രജിസ്റ്റർ ചെയ്തവരെ മീറ്റിംഗ് ഐഡിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും.

Related News