സൂക്ഷിക്കുക...കുവൈറ്റിൽ ​ഗതാ​ഗത നിയലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഡ്രോൺ

  • 14/12/2020


കുവൈറ്റിൽ ​ഗതാ​ഗത നിയലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോ​ഗിച്ച് തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. റോ​​ഡി​​ലെ അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ങ്ങ​​ളോ മ​​റ്റു ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളോ ക​​ണ്ടാ​​ല്‍ 112 എ​​ന്ന എ​​മ​​ര്‍​​ജ​​ന്‍​​സി ​ഫോ​​ണ്‍ ന​​മ്പ​​റി​​ലോ 99324092 എ​​ന്ന വാ​​ട്​​​സ്​​​ആ​​പ്​ ന​​മ്പ​​റി​​ലോ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന്​ സ്വ​​ദേ​​ശി​​ക​​ളോ​​ടും വി​​ദേ​​ശി​​ക​​ളോ​​ടും അ​​ധി​​കൃ​​ത​​ര്‍ അ​​ഭ്യ​​ര്‍​​ത്ഥി​​ച്ചു. അതേസമയം,  റോ​​ഡി​​ല്‍ അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ നി​​ര​​വ​​ധി കാ​​റു​​ക​​ള്‍ അ​​ധി​​കൃ​​ത​​ര്‍ പി​​ടി​​കൂ​​ടിയിട്ടുണ്ട്. വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന്​ പൊ​​ലീ​​സ്​ പ​​ട്രോ​​ള്‍ സം​​ഘം എ​​ത്തു​ന്നതിന് മുന്നേ തന്നെ പ്ര​​തി​​ക​​ള്‍ വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ച്‌​ ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​താ​​യി ഗ​​താ​​ഗ​​ത വ​​കു​​പ്പ്​ വാ​​ര്‍​​ത്ത​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.വാ​​ഹ​​ന​​ങ്ങ​​ള്‍ ഗ​​താ​​ഗ​​ത വ​​കു​​പ്പിന്റെ ഗാ​​രേ​​ജി​​ലേ​​ക്ക്​ മാ​​റ്റി. പ്രതികളെ പിടികൂടുകയും കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News