കുവൈറ്റിലേക്ക് വിസ അനുവദിക്കുന്നത് ഉടൻ ആരംഭിക്കും?

  • 14/12/2020

കുവൈറ്റ് സിറ്റി;  60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 2021 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് - തൊഴില്‍ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന  മാന്‍ പവര്‍ അതോറിട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇത്തരക്കാർക്ക് രാജ്യം വിടാന്‍ 2021  ജനുവരി ഒന്നുമുതല്‍ മൂന്നുമാസം വരെ സമയം അനുവദിക്കുമെന്നാണ് കരുതുന്നത്.  ചേംബർ ഓഫ് കൊമേഴ്സ്സുമായി സഹകരണത്തോടെ ഈ തീരുമാനം നടപ്പാക്കാനുള്ള നിരവധി സർക്കാർ ഏജൻസികളുമായി ധാരണയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഈ നടപടി പ്രയോജനമാകുമെന്ന് അധികൃതർ കരുതുന്നു.

പുതുവർഷത്തിന്റെ തുടക്കത്തിൽ   വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കണോ വേണ്ടയോ എന്നതിൽ  തീരുമാനം എടുത്തിട്ടില്ലെന്നും, മന്ത്രിസഭയുടെ ആരോഗ്യ സമിതിക്കാണ് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ അന്തിമ അധികാരമുള്ളതെന്നും അധികൃതർ അറിയിച്ചു. ,പുതുവർഷത്തിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Related News