കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്.

  • 22/12/2020

കുവൈത്തിൽ വീണ്ടും കർഫ്യൂ  ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.  യുകെയിൽ ജനിതകമാറ്റമുള്ള കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടച്ചിരുന്നു. മുൻകരുകതലിന്റെ ഭാ​ഗമായി   വ്യോമയാന മേഖലകൾ അടച്ചുപൂട്ടിയിരുന്നു.  ഈ പശ്ചാത്തലത്തിൽ   രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമോ എന്നുള്ള  സംശയാസ്പദമായ വാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവിൽ കർഫ്യൂ ഏർപ്പെടുത്താനോ,  ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്താനോ അധികൃതർ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

 അതേസമയം കൊവിഡ് വാക്സിൻ ആദ്യഘട്ട ബാച്ച് രാജ്യത്ത് എത്തിയാലും അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവിലേക്ക് കടക്കില്ലെന്നും അധികൃതർ അറിയിച്ചു. വാക്സിൻ എത്തി 5 മാസം പിന്നിട്ടാലും നിലവിൽ പിന്തുടരുന്ന നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 18നാണ് രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. കൊവിഡ് വാക്സിൻ രാജ്യത്ത് എത്തുന്നതോട് കൂടെ രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ നടപ്പിലാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു തീരുമാനം ഉടൻ എടുക്കില്ലെന്നാണ് അധികൃതർ ഇപ്പോൾ അറിയിക്കുന്നത്.

Related News