കുവൈറ്റിലേക്ക് ​ഗാർ​ഹിക തൊഴിലാളികളുടെ മടക്കം നിർത്തിവച്ചു

  • 22/12/2020

കുവൈറ്റ് സിറ്റി;   നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ  മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു. മന്ത്രിസഭയാണ് പുതിയ തീരുമാനമെടുത്തത്. ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി ഇനി എന്ന് പുനരാരംഭിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കിയിട്ടില്ല. തീരുമാനം നീട്ടാനും സാധ്യതയുണ്ട്. അതേസമയം ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ സ്വദേശികൾ അടച്ച പണം മുൻ‌കൂർ കരുതലായി വയ്ക്കുമെന്നും അധികൃതർ അറിയിച്ചു.

 നേരത്തെ ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന വർധിച്ച പശ്ചാത്തലത്തിൽ കുവൈത്തിലേക്കുള്ള നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി വ്യോമയാന അതിർത്തികൾ എല്ലാം അടച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ മടക്കി കൊണ്ടുവരുന്നത് താൽക്കാലികമായി നിർത്തി വെച്ചത്. നേരത്തെ 34 നിരോധിത രാജ്യങ്ങളിൽ നിന്നും ​ഗാർഹിക തൊഴിലാളികൾക്ക് മടങ്ങിവരാൻ ഭരണകൂടം അനുമതി നൽകിയിരുന്നു.

Related News