കുവൈറ്റിൽ താൽക്കാലിക റെഡിഡൻസ് നേടിയത് 73,000 പേർ; രണ്ടാഴ്ചയ്ക്കുളളിൽ രാജ്യം വിടാൻ നിർദ്ദേശം

  • 30/12/2020




 സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അപേക്ഷിക്കുകയും താൽക്കാലിക റെസിഡൻസി വിസ നേടുകയും ചെയ്ത  പ്രവാസികളുടെ എണ്ണം  73,000 ആയതായി റെസിഡൻസി അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി. ഇവരോട് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടതായും റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.
താൽക്കാലികമായി എയർപോർട്ടും, കര, വ്യോമയാന, കടൽ,  അതിർത്തികളും അടച്ചിട്ടത് കാരണം പ്രവാസികൾക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനും രാജ്യം വിടാനുള്ള തീരുമാനമെടുക്കുന്നതിലും ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റെസിഡൻസി വിസ കാലാവധി നീട്ടി ലഭിക്കാത്തവർ ഉടൻ തന്നെ രാജ്യം വിടണമെന്നും മന്ത്രാലയം നിർദേശിച്ചു.  അവർക്ക് പിന്നീട് വർക്ക് വിസയിലോ,  ഫാമിലി വിസിറ്റ് വിസയിലോ രാജ്യത്തേക്ക് മടങ്ങി വരാം. ഇതിനുവേണ്ടി മന്ത്രാലയം നിഷ്കർഷിച്ച പ്രത്യേക പിഴ അടക്കണമെന്നും നിർദേശമുണ്ട്. അതേസമയം പിഴ അടക്കാത്തവരെ രാജ്യത്തേക്ക് പിന്നീട് പ്രവേശിപ്പിക്കാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.  മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,86,000 പ്രവാസികൾ റസിഡൻസ് വിസ ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

Related News