കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തവർ 1.53 ലക്ഷം കടന്നു

  • 30/12/2020


കുവൈറ്റിൽ  കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 153,000 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷനുശേഷം ആർക്കും പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുളള ദേശീയ കാമ്പെയ്ൻ കഴിഞ്ഞ ഞായറാഴ്ച ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഇതുവരെ വളരെ ഉയർന്ന രീതിയിൽ വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്തുന്നുണ്ട്.  പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ സാന്നിധ്യത്തിലായിരുന്നു വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 1000ത്തിൽ പരം ആളുകളാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നത്.  വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_RegistrationAr.aspx എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 

Related News