കുവൈറ്റിൽ അനധികൃതമായി തൊഴിലാളികളുടെ നിയമനം; കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനികളോട് അധികൃതർ

  • 30/12/2020


 കുവൈറ്റിൽ തൊഴിലാളികളുടെ അനധികൃത നിയമനം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. കമ്പനികളും സ്ഥാപനങ്ങളും അനധികൃതമായി തൊഴിലാളികളെ നിയമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ  അടിസ്ഥാനത്തിലാണ് കർശന നിർദ്ദേശവുമായി പബ്ലിക് മാൻപവർ അതോറിറ്റി രംഗത്തെത്തിയിട്ടുള്ളത്.  ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ  കമ്പനികളുടെയും സ്ഥാപനങ്ങളുടേയും ഫയലുകൾ പരിശോധിച്ച് വരുന്നതായും പബ്ലിക് മാൻപവർ അതോറിറ്റിയുടെ അന്വേഷണ വിഭാഗം ഡയറക്ടർ ഫഹദ് അൽ മുറാദ് അറിയിച്ചു. ഏതെങ്കിലും തരത്തിൽ തൊഴിലാളികൾ നിയമംലംഘിച്ച് ജോലി ചെയ്യുന്നുണ്ടെങ്കിൽ കമ്പനികൾ എത്രയും പെട്ടെന്ന് തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ കമ്പനികളിലും സ്ഥാപനങ്ങളിലും അന്വേഷണ വകുപ്പ് പരിശോധന നടത്തുമെന്നും അനധികൃതമായി നിയമിച്ച തൊഴിലാളികൾക്കെതിരെയും കമ്പനികൾക്കെതിരെ യും കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Related News