കുവൈറ്റ് എയർവെയ്സ് ശനിയാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും

  • 30/12/2020

 കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 2 ശനിയാഴ്ച തുറക്കാൻ ഡിജിസിഎ തീരുമാനിച്ചതോടെ കുവൈറ്റ് എയർവെയ്സ് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് ആദ്യത്തെ സർവീസ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ്  വൈറസ് വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റിൽ അന്താരാഷ്ട്ര വിമാനത്താവളവും കര വ്യോമയാന കടൽ എല്ലാ അതിർത്തികളും താൽക്കാലികമായി അടച്ചിട്ടിരുന്നു. എന്നാൽ പിന്നീട് ജനുവരി രണ്ടിന് എല്ലാ അതിർത്തികളും അന്താരാഷ്ട്രവിമാനത്താവളവും  തുറക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും തുടർന്ന് ഈ തീരുമാനം ഡിജിസിഎ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുവൈറ്റ് എയർവെയ്സ് തങ്ങളുടെ  ആദ്യ വിമാന സർവീസ് പ്രഖ്യാപിച്ചത്.

Related News