കുവൈറ്റിൽ റസിഡൻസ് നിയമലംഘകർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും

  • 30/12/2020

 കുവൈറ്റിൽ റസിഡൻസ് നിയമലംഘകർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഈ മാസം പ്രവാസികൾക്ക് റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അധികൃതർ അവസരം നൽകിയെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് സ്റ്റാറ്റസ് ഭേദഗതി ചെയ്തതെന്നും അധികൃതർ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന് കണക്കുകൾ പ്രകാരം വെറും ആയിരത്തിൽ താഴെ പേർ മാത്രമാണ് സ്റ്റാറ്റസ് നിയമവിധേയമാക്കിയത്. കഴിഞ്ഞ നവംബർ അവസാനിക്കുന്നതിനുമുമ്പ് 130,000 ആയിരുന്ന കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണമെങ്കിൽ ഇപ്പോൾ 176,000 ആയി ഉയർന്നതായും അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശക വിസയിൽ വന്നവർ അടക്കമുള്ളവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാത്ത പശ്ചാത്തലത്തിലാണ് ഇത്രത്തോളം നിയമലംഘകർ ഉയർന്ന തെന്നും  അധികൃതർ വ്യക്തമാക്കുന്നു. അതേസമയം കുവൈത്തിന് പുറത്ത് ഏകദേശം മുപ്പതിനായിരത്തോളം പ്രവാസികൾക്ക്  സാധുവായ റെസിഡൻസി ഉണ്ടെന്നും അധികൃതർ അറിയിച്ചു.  താൽക്കാലികമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും  എല്ലാ അതിർത്തികളും അടച്ച പശ്ചാത്തലത്തിൽ നിരവധി പ്രവാസികൾക്ക്  അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന്  ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രാലയം റസിഡൻസ് സ്റ്റാറ്റസ് പുതുക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News