കുവൈറ്റിൽ പുതുവർഷ അവധിദിനങ്ങളിൽ വിമാന സർവീസ് ഇല്ലാത്തതോടെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്ക് 2.5 ദശലക്ഷം ദിനാർ സാമ്പത്തിക നഷ്ടം

  • 30/12/2020

കുവൈറ്റ് സിറ്റി: പുതുവർഷ ഒഴിവ് ദിനങ്ങളോട്  അനുബന്ധിച്ച് കുവൈത്തിൽ നിന്നും വാണിജ്യ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്ക് വൻ സാമ്പത്തിക നഷ്ടം. ഈ ആവശ്യത്തെ പുതുവർഷ അവധിദിനങ്ങൾ അനുബന്ധിച്ച് ഏകദേശം  2.5 ദശലക്ഷം ദിനാർ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞവർഷം പുതുവർഷ ഒഴിവുദിവസങ്ങളിൽ ഏകദേശം 2,50,000 യാത്രക്കാർ കുവൈറ്റിലെക്കും തിരിച്ചും സഞ്ചരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പ്രാവശ്യം പുതിയ കോവിഡ്  വൈറസ് ഭീതിയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതോടെ വാണിജ്യ വിമാന സർവീസുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ പ്രാവശ്യം ഒരു സർവീസ് പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്,  അതുകൊണ്ടുതന്നെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്ക് കനത്ത നഷ്ടം ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതുവർഷ ഒഴിവുദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിൽ നിന്നും അഞ്ച് ശതമാനം  നിരക്കിലാണ് ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്ക് ലാഭം  കിട്ടുന്നത്.  ഈ പ്രാവശ്യം രണ്ടരലക്ഷം യാത്രക്കാർക്കുള്ള ടിക്കറ്റുകൾ ബുക്കിംഗ് ഇല്ലാത്തതോടെ വൻ സാമ്പത്തിക നഷ്ടമാണ് അധികൃതർ കണക്കുകൂട്ടുന്നത്.

Related News