കുവൈറ്റിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന ജനുവരി ഒന്നുമുതൽ; എല്ലാവരോടും ലൈസൻസ് പുതുക്കാൻ നിർദ്ദേശം

  • 30/12/2020



കുവൈറ്റ് സിറ്റി; എല്ലാ വാഹനങ്ങളുടെയും സാങ്കേതിക പരിശോധന 2021 ജനുവരി 1 ഞായറാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ എല്ലാ ഗവർണറേറ്റുകളിലെയും വകുപ്പുകൾ പുനരാരംഭിക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. കൊവിഡ്  വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി വാഹന പരിശോധന താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. 2020 മാർച്ച് മുതൽ  ജൂൺ വരെയുളള കാലയളവിൽ ലൈസൻസ് കാലാവധി കഴിഞ്ഞ  എല്ലാ പൗരന്മാരോടും പ്രവാസികളോടും  ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
 മാർച്ച് 12 മുതൽ  2020 അവസാനം വരെയുളള കാലയളവിൽ  രജിസ്ട്രേഷൻ ചെയ്ത എല്ലാ വാഹനങ്ങളെയും സാങ്കേതിക പരിശോധനയിൽ നിന്ന് ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

Related News