കുവൈറ്റിൽ ഫിലിപ്പൈൻ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസ്; സ്വദേശി സ്ത്രീക്ക് വധശിക്ഷ

  • 30/12/2020

കുവൈറ്റിൽ ഫിലിപ്പൈൻ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി സ്ത്രീക്ക് കോടതി വധശിക്ഷ വിധിച്ചു. ക്രിമിനൽ കോടതിയാണ് സ്വദേശി സ്ത്രീക്ക് വധശിക്ഷ വിധിച്ചത്. ആക്രമണം മറച്ചുവെച്ച ഇവരുടെ ഭർത്താവിനെ നാല് വർഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.   ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പൈൻ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 

Related News