കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുളള യാത്രക്കാർക്ക് മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ

  • 30/12/2020



ജനുവരി രണ്ടുമുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവർത്തിക്കാനിരിക്കെ പ്രത്യേക മാർഗ്ഗ നിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കുവൈറ്റ് എയർവെയ്സ് ശനിയാഴ്ച രാവിലെ നാലുമണിക്ക് സർവീസ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കാണ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഡിജിസിഎ പുറപ്പെടുവിച്ചത്. മാർഗ്ഗ നിർദ്ദേശപ്രകാരം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ “കുവൈറ്റ് – ട്രാവലർ” പ്ലാറ്റ്‌ഫോമിൽ http://kuwaitmosafer.com ൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.   യാത്രയിൽ മുഴുവൻ സ്വദേശികളും നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.   പിസിആർ സർട്ടിഫിക്കറ്റ്  കയ്യിൽ കരുതണം. അതേസമയം, രാജ്യത്തേക്ക് വരുന്നവർക്കുളള മാർ​ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.  രാജ്യത്തേക്ക് വരുന്നവർ ശ്ലോനക് ആപ്ലിക്കേഷനിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യണം.  കൂടാതെ 96 മണിക്കൂർ സാധുതയുള്ള പി സി ആർ സർട്ടിഫിക്കറ്റും കരുതേണ്ടതുണ്ട്.  രാജ്യത്ത് എത്തിയതിന് ശേഷം 14 ദിവസത്തെ  ക്വാറന്റൈൻ നിർബന്ധമായിരിക്കും.  നേരത്തെ ജനികം മാറ്റം സംഭവിച്ച കൊവിഡ് ബ്രിട്ടനിലും മറ്റും യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചത്. എന്നാൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി അതിനുശേഷം ജനുവരി രണ്ടുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും എല്ലാ അതിർത്തികളും തുറക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും പിന്നീട് തീരുമാനം ഡിജിസിഎ അംഗീകരിക്കുകയുമായിരുന്നു.

Related News