ശമ്പളം നൽകാത്തതിൽ പ്രതിഷേധം; കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷനിലെ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു

  • 31/12/2020


 കുവൈറ്റ് സിറ്റി: നാല് മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷനിലെ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു . ഫഹഹീല്‍, റഖ, അഹ്മദി, വഫ്ര, സബാഹ് അല്‍ അഹമദ് മേഖലകളിലാണ് പ്രതിഷേധം നടത്തിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധം കാരണം പല പെട്രോൾ സ്റ്റേഷനിലും പ്രവർത്തനം നിർത്തിവെച്ചിരുന്നു. സമരം നടത്തിയതോടെ പല മേഖലകളിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടതായി പ്രാദേശിക ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പ്രതിഷേധം തുടങ്ങി ആറ് മണിക്കൂറിനുശേഷം കമ്പനി ഔദ്യോഗിക ട്വിറ്ററിലൂടെ തൊഴിലാളികളോട്  ക്ഷമ ചോദിച്ചു. പെട്രോൾ സ്റ്റേഷനിലെ തൊഴിലാളികൾക്ക് ഉണ്ടായ അസൗകര്യത്തിൽ കമ്പനി ക്ഷമചോദിക്കുന്നുവെന്നും തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുമെന്നും ട്വിറ്ററിലൂടെ കമ്പനി അറിയിക്കുകയുണ്ടായി.

Related News