പുതുവത്സര ദിവസങ്ങളോടനുബന്ധിച്ച് കുവൈറ്റിൽ റസ്റ്റോറന്റുകളിൽ റിസർവേഷൻ നിരക്ക് വർദ്ധിച്ചു

  • 31/12/2020


 കുവൈറ്റിൽ പുതുവത്സര ദിനത്തോടനുബന്ധിച്ച് റസ്റ്റോറന്റുകളിൽ  താമസത്തിനും ഭക്ഷണങ്ങൾക്കും നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ട്. കുവൈറ്റിൽ  താൽക്കാലികമായി വാണിജ്യ വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് റസ്റ്റോറന്റുകളിലും,  ഹോട്ടലുകളിലും റിസർവേഷനും മറ്റ് ഭക്ഷണങ്ങൾക്കും ആവശ്യമായ നിരക്ക്  വർധിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിരവധി റസ്റ്റോറന്റുകൾ  അടച്ചുപൂട്ടിയതും  വില വർധനയ്ക്ക്  ഇടയായിട്ടുണ്ട്. വാണിജ്യ വിമാന സർവീസുകളുടെ വിലക്ക് നീക്കണമെന്നും റസ്റ്റോറന്റുകളിലും മറ്റും പൗരന്മാർക്ക് പുതുവത്സരത്തോട് അനുബന്ധിച്ച് ചിലവഴിക്കാനുള്ള അവസരം ഉണ്ടാകണമെന്നും റസ്റ്റോറന്റ് ഉടമകൾ ആവശ്യപ്പെടുന്നു. തീരദേശ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കൂടുതൽ പേർ താമസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇവിടെയുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമാണ്  താമസത്തിനും ഭക്ഷണത്തിനുമുള്ള  നിരക്ക്  കൂടുതലായി വർദ്ധിച്ചത്. നിലവിൽ രണ്ടുപേർക്ക്  ഒരു റൂമിന് 250 ദിനാർ എന്ന നിരക്കിലാണ് നൽകുന്നത്. ചില  ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 175 ദിനാർ എന്ന നിരക്കിലും റൂം നൽകുന്നുണ്ട്.

Related News