കുവൈറ്റിൽ സ്പോൺസറെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

  • 31/12/2020


 കുവൈറ്റിലെ ഖൈതാൻ  ഏരിയയിൽ സ്പോൺസറെ കൊലപ്പെടുത്തിയ അറബ് വംശജൻ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ   സുരക്ഷാ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഖൈതാൻ ഏരിയയിലെ ഒരു വീട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നണ്ടെന്ന വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ  ഓപ്പറേഷൻ റൂമിന് ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related News