കോവിഡിനെ ശക്തമായി പ്രതിരോധിച്ച്‌ കുവൈറ്റ്; അതിജീവന നിരക്ക് 99.98 ശതമാനം

  • 01/01/2021

കോവിഡിനെ  കുവൈറ്റ് ശക്തമായി പ്രതിരോധിക്കുന്ന തായി കുവൈറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിന്റെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടറും, യൂറോളജി ആൻഡ് റീപ്രൊഡക്ടീവ് സർജറി പ്രൊഫസറുമായ അദൽ അൽ ഹാനിൻ.  കുവൈറ്റിലെ മരണേതര  നിരക്ക് 99. 98 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കുവൈറ്റ് ആരോഗ്യമേഖല പ്രധാന പങ്കുവഹിച്ചെന്നും, രാജ്യത്തെ കോവിഡ്  പ്രതിദിന നിരക്കും മരണനിരക്കും പിടിച്ചുകെട്ടാൻ ആരോഗ്യമേഖലക്കായെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കുവൈറ്റ് സർക്കാറിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ ഓക്സ്ഫഡ് കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നു. ലോകത്തുതന്നെ വാക്സിന് ആദ്യമായി അനുമതി നൽകുന്ന രാജ്യമായി ബ്രിട്ടൻ മാറിയിട്ടുണ്ടെന്നും  ബ്രിട്ടനിൽ നിരവധി ആളുകൾ വാക്സിൻ  സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News