കുവൈറ്റിൽ രോഗിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന കേസ്: മെഡിക്കൽ ടെക്നീഷ്യനെ കുറ്റവിമുക്തനാക്കി

  • 01/01/2021



 കുവൈറ്റിൽ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ മെഡിക്കൽ ടെക്നീഷ്യനെ കുറ്റവിമുക്തനാക്കിയ വിധി അപ്പീൽ കോടതി ശരിവെച്ചു. വൈദ്യ പരിശോധനക്കിടെ മെഡിക്കൽ ടെക്നീഷ്യൻ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ കോടതിയിൽ രോഗിക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ പറ്റാത്ത പശ്ചാത്തലത്തിലാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. തന്റെ ശരീരത്തിൽ സ്പർശിച്ചത്തിന്റെയും  മറ്റും  തെളിവുകൾ മെഡിക്കൽ പരിശോധനയിൽ രോഗിക്ക് ഹാജരാക്കാൻ സാധിച്ചിരുന്നില്ല.

Related News