കുവൈറ്റിൽ ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചു നീക്കുന്നു

  • 01/01/2021



 കുവൈറ്റിൽ നിയമം ലംഘിച്ച് അനധികൃതമായി പ്രവർത്തിക്കുന്ന ക്യാമ്പിംഗ് സൈറ്റുകൾ  പൊളിച്ചുനീക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ഒരുങ്ങുന്നു. എൻവിറോൺമെന്റ് പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ വിഭാഗത്തിന്റെയും  സഹായത്തോടെയാണ് അനധികൃതമായി സ്ഥാപിച്ച ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കാൻ ഒരുങ്ങുന്നത്. ക്യാമ്പിംഗ് ഉടമസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് അധികൃതർ തന്നെ പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. 100 ദിവസം കൂടി ബാക്കി നിൽക്കേ 2020 - 2021 സീസണിലെ ക്യാമ്പിംഗ് ഔദ്യോഗികമായി റദ്ദാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ അധികരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നടപടി സ്വീകരിക്കുന്നത്.

Related News