കുവൈറ്റിൽ ബോട്ട് മുങ്ങി പിതാവും മകനും മരിച്ച സംഭവം; മകന്റെ മൃതദേഹത്തിനായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു

  • 01/01/2021



കുവൈറ്റ് സിറ്റി;  ക്രൂയിസ്  ബോട്ട് മുങ്ങി പിതാവും മകനും മരിച്ച സംഭവത്തിൽ മകന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.  അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന മാരിടൈം റെസ്ക്യൂ സെന്‍ററുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ പിതാവിന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. കൂടെയുണ്ടായിരുന്ന മകന്‍റെ മൃതദേഹത്തിനായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.  ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യം സഹമന്ത്രിയുമായ അനസ് ഖാലിദ് അൽ സാലിഹ്, ലെഫ്റ്റനന്റ്  ജനറൽ ഖാലിദ് അൽ മെക്രാദ് എന്നിവർ കുവൈറ്റ് മാരിടൈം റെസ്ക്യൂ വകുപ്പ് സന്ദർശിച്ചു. കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗതികൾ വിലയിരുത്തി.

Related News