കുവൈറ്റിൽ പുതുവർഷ ദിനത്തോടനുബന്ധിച്ച് നിയമംലംഘിച്ച് നിശാപാർട്ടി; കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ

  • 01/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രാദേശിക ഹോട്ടലിൽ പുതുവത്സരത്തോടനുബന്ധിച്ചു നടത്തിയ സംഗീത പരിപാടിയുടെ സംഘടകർക്കും ഹോട്ടലിനുമെതിരെ നിയമനടപടി സ്വീകരിച്ചതായി വിവര മന്ത്രാലയത്തിന്റെ വക്താവ് അൻവർ മുറാദ് അറിയിച്ചു.  പ്രോഗ്രാം നടത്തുന്നതിനായി ലൈസെൻസ് എടുത്തിട്ടില്ലെന്നും, നിയമവിരുദ്ധ സംഗീത പരിപാടി ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അനുചിതമായ പെരുമാറ്റത്തിന് സംഘാടകരെ വിചാരണ ചെയ്യുമെന്നും മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.

Related News