കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു; വിദേശത്ത് കുടുങ്ങിക്കിടന്ന സ്വദേശികൾ രാജ്യത്ത് എത്തി

  • 02/01/2021


കുവൈറ്റ് സിറ്റി: താൽക്കാലികമായി അടച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന്  മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഇസ്തംബൂളിൽ കുടുങ്ങിക്കിടന്ന 150 സ്വദേശികളെ കുവൈറ്റിലേക്ക് മടക്കി കൊണ്ടുവന്നു. 120 യാത്രക്കാരുമായി കുവൈറ്റിൽ നിന്നും തുർക്കിയിലേക്കും, 110 യാത്രക്കാരുമായി ഖത്തറിലേക്കും  യാത്ര പുറപ്പെട്ടിട്ടുണ്ട്. കുവൈറ്റിലേക്ക് ഇന്ന് 30 വിമാനങ്ങൾ എത്തിച്ചേരും. 37 വിമാനങ്ങളാണ് കുവൈറ്റിൽ നിന്നും വിദേശത്തേക്ക് സർവീസ് നടത്തുന്നത്.
അടച്ചിട്ട വിമാനത്താവളം ജനുവരി രണ്ടിന്  തുറക്കുമെന്ന്  ഡിജിസിഎ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ കുവൈറ്റ് എയർവെയ്സ് സർവീസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് കുവൈറ്റ് എയർവെയ്സ് ആദ്യത്തെ സർവീസ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ്  വൈറസ് വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റിൽ അന്താരാഷ്ട്ര വിമാനത്താവളവും കര വ്യോമയാന കടൽ എല്ലാ അതിർത്തികളും താൽക്കാലികമായി അടച്ചിട്ടിരുന്നു. എന്നാൽ പിന്നീട് ജനുവരി രണ്ടിന് എല്ലാ അതിർത്തികളും അന്താരാഷ്ട്രവിമാനത്താവളവും  തുറക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും തുടർന്ന് ഈ തീരുമാനം ഡിജിസിഎ അംഗീകരിക്കുകയും ചെയ്തിരുന്നു.


.

Related News