കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യയുടെ AI 1902 വിമാനം പുറപ്പെട്ടു

  • 02/01/2021



കുവൈറ്റ് സിറ്റി: താൽക്കാലികമായി അടച്ചിട്ട കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള ആദ്യ സർവീസ് പുറപ്പെട്ടു. കുവൈറ്റിൽ നിന്നും വിജയവാഡ - ഹൈദരബാദ്  വിമാന സർവീസ് ആണ്  പുറപ്പെട്ടത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യയുടെ AI 1902 ഇന്ന് രാവിലെ കുവൈത്തിൽനിന്നും പുറപ്പെട്ടത് . നേരത്തെ തുർക്കിയിലേക്കും  ഖത്തറിലേക്കും  സർവീസ് പുറപ്പെട്ടിരുന്നു. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ന്  മുതലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്.

Related News