കുവൈറ്റിൽ നിന്നും പാകിസ്ഥാനിലേക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നു

  • 02/01/2021


 കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ    പാകിസ്ഥാനിലേക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നു. കുവൈത്ത് പെട്രോൾ കോർപ്പറേഷൻ ആഗോള വിപണന മേഖലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  പാകിസ്ഥാനിലെ കറാച്ചിയിൽ  കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് കുവൈറ്റിൽ നിന്നും ആദ്യ ഷിപ്പ്മെന്റ് നടത്തുന്നത്.
കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ തന്ത്രപരമായ വിപണികളിലൊന്നാണ് പാകിസ്ഥാൻ മാർക്കറ്റ്. പാകിസ്ഥാൻ വിപണിയിൽ ഏറ്റവും കൂടുതൽ ഡീസൽ വിതരണം ചെയ്യുന്ന രാജ്യമാണ് കുവൈത്ത്.

Related News