കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ഈ മാസത്തെ വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • 02/01/2021

കുവൈറ്റ് സിറ്റി: താൽക്കാലികമായി അടച്ചിട്ട  കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  പ്രവർത്തനം പുനരാരംഭിച്ചതോടെ 
കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ജനുവരി 31 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ മാസത്തെ വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ടുള്ള സർവീസുകൾക്കും   വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.  കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേക്കാണ്  കേരളത്തിലേക്ക്  സർവീസുകൾ പ്രഖ്യാപിച്ചത്.   കേരളത്തിനു പുറമേ ഇന്ത്യയിലെ മംഗലാപുരം, തിരുച്ചിറപ്പള്ളി, വിജയ വാഡ, ഹൈദരബാദ് വിമാന സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  വന്ദേഭാരത് മിഷന്റെ   ഭാഗമായുള്ള എയർ ഇന്ത്യ സർവ്വീസുകളും വിജയവാഡ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് പുറമേ മുംബൈ, ഡൽഹി , ഗോവ, ലഖ്നൗ  മുതലായ സ്ഥലങ്ങളിലേക്കും സർവ്വീസ് നടത്തും. അതേസമയം കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനാനുമതി ഉള്ള ഗാർഹിക തൊഴിലാളികൾ ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ഈ വിമാനങ്ങളിൽ കുവൈറ്റിലേക്ക് തിരിച്ചുവരാമെന്നും അധികൃതർ അറിയിച്ചു.

Related News