കുവൈറ്റിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളം സജ്ജം: സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രി

  • 02/01/2021


കുവൈറ്റ് സിറ്റി: താൽക്കാലികമായി അടച്ചിട്ട കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങളും സ്ഥിതിഗതികളും വിലയിരുത്തി ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ സബ . പുതിയ കൊവിഡ് വൈറസ് വ്യാപനത്തെ പറ്റി മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പൗരന്മാർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പരമാവധി യാത്ര പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ സ്വീകരിക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും  ഡോ. ബേസിൽ അൽ സബ പറഞ്ഞു. വിമാനത്താവളത്തിലെ   ഇന്റീരിയർ, സിവിൽ ഏവിയേഷൻ, കസ്റ്റംസ്, മെഡിക്കൽ എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ ആരോഗ്യമന്ത്രി പ്രശംസിച്ചു. ഇവർക്കുള്ള ആരോഗ്യസുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Related News