ലണ്ടനിൽ നിന്നും കുവൈറ്റിലേക്ക് സ്വദേശികളുമായി ആദ്യ വിമാനം തിരിച്ചെത്തി

  • 02/01/2021

കുവൈറ്റ് സിറ്റി: ലണ്ടനിൽ നിന്നും സ്വദേശികളുമായി ആദ്യ വിമാനം കുവൈറ്റിൽ തിരിച്ചെത്തി. താൽക്കാലികമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത് പിന്നാലെ ഇന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് ലണ്ടനിലേക്ക് നടത്തിയ ആദ്യ സർവീസിൽ ആണ് സ്വദേശികളെ രാജ്യത്ത്  തിരിച്ചെത്തിച്ചത്. സ്വദേശികളെയും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധപ്പെട്ടുള്ളവരുമാണ് കുവൈറ്റ് എയർവെയ്സിൽ  രാജ്യത്ത്  എത്തിച്ചേർന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചായിരുന്നു സർവീസ് നടത്തിയത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയതിനുശേഷം കോവിഡ്  പശ്ചാത്തലത്തിലുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി. യാത്രക്കാരുടെ പേര് വിവരങ്ങൾ ചെക്ക് ചെയ്യുകയും, ശ്ലോനിക്  ആപ്ലിക്കേഷനിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് അവരുടെ പക്കലുള്ള പിസിആർ പരിശോധനയും വിമാനത്താവളത്തിൽ വച്ച്  അധികൃതർ പരിശോധിച്ചു. പിന്നീട് സ്വാബ്  പരിശോധനയും നടത്തിയതായും അധികൃതർ അറിയിച്ചു.
നേരത്തെ ബ്രിട്ടൻ ജനിതക മാറ്റം സംഭവിച്ച കോവിഡ്  റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കുവൈത്ത് എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു.

Related News