കുവൈറ്റിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി; പുതുതായി രോഗം സ്ഥിരീകരിച്ചത് 205 പേർക്ക്

  • 02/01/2021


 കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾ  കൂടി രാജ്യത്ത്  കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 205 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,51,074ഉം, ആകെ മരണസംഖ്യ 937 ഉം, ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 243 പേർ കോവിഡിൽ  നിന്നും രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,46,996 ആയി. നിലവിൽ 47 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 3147 പേർ നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.  3245 പുതിയ ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 12,62,238 ആയി.

Related News