കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷൻ ഒമ്പതാം ഘട്ടം വിമാനസർവീസുകൾ പ്രഖ്യാപിച്ചു

  • 03/01/2021




കുവൈറ്റ് സിറ്റി;  കോവിഡ് പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വന്ദേഭാരത് മിഷന്റെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാം ഘട്ട വിമാന സർവീസുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതൽ ഈ മാസം 31 വരെയുള്ള വിമാന സർവീസുകളാണ് പ്രഖ്യാപിച്ചത്. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിജയവാഡ, ലഖ്നൗ, ഗോവ, ഡൽഹി, എന്നിവിടങ്ങളിലേക്കാണ് ഒമ്പതാം ഘട്ട വന്ദേഭാരത് മിഷന്റെ ഭാഗമായിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരളത്തിലെ ഒരു വിമാനത്താവളങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല.
134969437_3442244322571121_4166146027771400799_n.jpg

Related News