കുവൈറ്റിൽ ക്രൂയിസ് ബോട്ട് മുങ്ങി മരിച്ച കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

  • 03/01/2021

കുവൈറ്റ് സിറ്റി;  ക്രൂയിസ്  ബോട്ട് മുങ്ങി പിതാവും മകനും മരിച്ച സംഭവത്തിൽ മകന്റെ മൃതദേഹം കണ്ടെത്തി.  ഒരാഴ്ച്ചത്തോളം കഴിഞ്ഞതിന് ശേഷമാണ് കുവൈറ്റ് ടവറിന് മുന്നിൽ നിന്ന് കുട്ടിയുടെ മൃതദേഹം അഗ്നിശമന സേന മാരിടൈം റെസ്ക്യൂ കണ്ടെത്തിയത്.  ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യം സഹമന്ത്രിയുമായ അനസ് ഖാലിദ് അൽ സാലിഹ്, ലെഫ്റ്റനന്റ്  ജനറൽ ഖാലിദ് അൽ മെക്രാദ് എന്നിവർ കുവൈറ്റ് മാരിടൈം റെസ്ക്യൂ വകുപ്പിന്റെ പ്രവർത്തനത്തിൽ  നന്ദി അറിയിച്ചു.  കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.  അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന മാരിടൈം റെസ്ക്യൂ സെന്‍ററുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ പിതാവിന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു.   പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related News