കുവൈറ്റിൽ യുവതി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

  • 03/01/2021



 കുവൈറ്റിൽ യുവതി മരത്തിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ. ജനറൽ ഫയർ ബ്രി​ഗേഡ് വിഭാ​ഗമാണ് മൃതദേഹം മരത്തിൽ നിന്നും നിലത്തിറക്കിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.  സബാഹിയ ഏരിയയിലെ കിം​ഗ് ഫഹദ് റോഡിന് എതിർവശമായിട്ടാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരത്തിന്റെ ചുറ്റും ചെളിനിറഞ്ഞതിനാൽ വളരെ പ്രയാസപ്പെട്ടാണ് ടെക്നിക്കൽ റെസ്ക്യൂ ടീം യുവതിയുടെ മൃതദേഹം നിലത്ത് എത്തിച്ചത്. പ്രത്യേക ഉപകരണങ്ങളും ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നു. മൃതദേഹം  ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ബന്ധപ്പെട്ട ഫോറൻസിക് വിഭാഗത്തിന് മൃതദേഹം കൈമാറിയിട്ടുണ്ട്.

Related News