കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് കുവൈറ്റിൽ അനധികൃതമായി നിർമ്മിച്ച 60 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി

  • 03/01/2021


 കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് അനധികൃതമായി നിർമ്മിച്ച 60 സ്പ്രിംഗ് ക്യാമ്പുകൾ പൊളിച്ചു നീക്കിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനു മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് സ്പ്രിംഗ് ക്യാമ്പുകൾ പൊളിച്ചുനീക്കിയത്. ഇത്തരത്തിൽ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനധികൃതമായി ക്യാമ്പുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നും ഇത്തരം നിയമലംഘനങ്ങൾക്ക് കർശന നടപടി സ്വീകരിക്കുമെന്നും അഹ്മദ് ഗവർണറേറ്റ് ബ്രാഞ്ചിലെ ക്ലീനിംഗ് ആന്റ് റോഡ് വർക്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ  ഫൈസൽ അൽ ഒതൈബി വ്യക്തമാക്കി. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഇത്തരത്തിൽ സ്പ്രിംഗ് ക്യാമ്പുകൾ സ്ഥാപിക്കുന്നത് കണ്ടെത്താൻ നിരന്തരം പരിശോധന നടത്തുകയും പൊളിച്ചു നീക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News