കുവൈറ്റിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി ഡിജിസിഎ

  • 03/01/2021


കുവൈറ്റ് സിറ്റി:  ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്ന് ബ്രിട്ടനിലേക്കും  തിരിച്ചുമുള്ള സർവീസുകളും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റദ്ദാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രത്യേക നിർദ്ദേശപ്രകാരമാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ജനുവരി 6 ബുധനാഴ്ച രാവിലെ 4 മണി മുതലുള്ള സർവീസുകൾ റദ്ദാക്കിയതായി ഡിജിസിഎ സർക്കുലറിലൂടെ അറിയിച്ചു. നേരത്തെ കോവിഡ്  ജനിതകമാറ്റം സംഭവിച്ച വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയതിന്  പിന്നാലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടക്കുകയും കര, വ്യോമയാന, കടൽ, എല്ലാ അതിർത്തികളും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞദിവസം വിമാനത്താവളം തുറക്കുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ലണ്ടനിൽ നിന്നും  സ്വദേശികളുമായി കുവൈറ്റ് എയർവെയ്സ് വിമാന സർവീസും നടത്തിയിരുന്നു. എന്നിരുന്നാലും ഇപ്പോൾ ആരോഗ്യമന്ത്രാലയം നൽകുന്ന പ്രത്യേക നിർദ്ദേശപ്രകാരം വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് മുൻകരുതലിന്റെ  ഭാഗമായിട്ടാണ് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കുന്നത്.

Related News