കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തുമെന്ന് ഡിജിസിഎ

  • 03/01/2021


 കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പിസി ആർ പരിശോധന നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രത്യേക നിർദേശപ്രകാരമാണ് എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തുന്നത്. പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ്  വൈറസ് യൂറോപ്പിലും ബ്രിട്ടണിലും അടക്കം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന മുൻകരുതൽ നടപടികളാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിമാനത്താവളത്തിലെത്തുന്ന എല്ലാവർക്കും പിസിആർ  കോവിഡ്  പരിശോധന നിർബന്ധമാക്കിയത്.

Related News