കുവൈത്തിൽ രാത്രി 8 മണി മുതൽ പുലർച്ചെ 4 മണി വരെ വാണിജ്യ വിമാന സർവീസുകൾ നിർത്തിവയ്ക്കും.

  • 03/01/2021


കുവൈറ്റ് സിറ്റി :  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാദിവസവും രാത്രി 8 മണി മുതൽ പുലർച്ചെ 4 മണി വരെ വാണിജ്യ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന്  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. എന്നാൽ പുലർച്ചെ നാലുമണി മുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ  അധികൃതരുടെ നിർദ്ദേശപ്രകാരം രാത്രി 8 മണി മുതൽ പുലർച്ചെ നാല് മണി വരെ 8 മണിക്കൂർ വാണിജ്യ വീമാനസർവീസുകൾ  താൽക്കാലികമായി നിർത്തി വെക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക  നടപടിക്രമങ്ങൾ ഉണ്ടായതിനാൽ രാജ്യത്ത്  എത്തിച്ചേരുന്ന യാത്രക്കാരെ സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട്  വിമാനത്താവളത്തിൽ അധികൃതർക്ക് വിശ്രമമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന പശ്ചാത്തലത്തിലാണ് എട്ടുമണിക്കൂർ ഇടവേള നൽകിയിരിക്കുന്നത്. അതേസമയം ചരക്കു സാധനങ്ങളുമായി ബന്ധപ്പെട്ടുള്ള കാർഗോ വിമാനങ്ങൾ തുടർച്ചയായി സർവീസ് നടത്തും.

Related News