ലണ്ടനിൽ നിന്നും കുവൈറ്റിലേക്ക് സ്വദേശികളുമായി രണ്ടാമത്തെ വിമാനവും എത്തിച്ചേർന്നു

  • 03/01/2021

കുവൈറ്റ് സിറ്റി: ലണ്ടനിൽ കുടുങ്ങിക്കിടക്കുന്ന  സ്വദേശികളുമായി കുവൈറ്റ് എയർവെയ്സിന്റെ രണ്ടാമത്തെ വിമാനം കുവൈറ്റിൽ തിരിച്ചെത്തി. നിരവധി സ്വദേശികളും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധത്തിലുള്ളവരുമാണ്  ലണ്ടനിൽ നിന്നും കുവൈറ്റ് എയർവെയ്സിൽ  നേരിട്ട് രാജ്യത്ത് തിരിച്ചെത്തിയത്. കൊവിഡ് പരിശോധന അടക്കം വിമാനത്താവളത്തിൽ വച്ചുള്ള  നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് യാത്രക്കാർ. എല്ലാ പരിശോധനയ്ക്കുശേഷം ഇവരെ ക്വാറന്റൈനിൽ  പ്രവേശിപ്പിക്കും.  ലണ്ടനിൽ കുടുങ്ങിക്കിടക്കുന്ന സ്വദേശികളുമായി കുവൈറ്റ് എയർവെയ്സിന്റെ  ആദ്യവിമാനം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അതേസമയം ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 6 ബുധനാഴ്ച മുതൽ കുവൈറ്റിൽ നിന്ന് ലണ്ടനിലേക്കും, തിരിച്ചുമുള്ള സർവീസുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.

Related News