കഴിഞ്ഞദിവസം കുവൈത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തിയത് 81 വിമാനങ്ങൾ

  • 03/01/2021

കുവൈറ്റ് സിറ്റി: താൽക്കാലികമായി അടിച്ചിട്ട കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 2 ദിവസം മുമ്പ് പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം ഇന്നലെ മാത്രം വിമാനത്താവളത്തിൽ എത്തിച്ചേർന്നതും പുറപ്പെട്ടതുമായ  വിമാനങ്ങളുടെ  എണ്ണം 81 ആയി. 35 വിമാനങ്ങളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 46 വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. ദുബായിൽ നിന്ന് മാത്രം പത്ത് വിമാനങ്ങളാണ് കുവൈറ്റിൽ എത്തിയത്. ഡൽഹി, അബുദാബി, ബോംബെ, ദമാം, ദമസ്കസ്, ഷാർജ ലണ്ടൻ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിന്നാണ് കുവൈറ്റിലേക്ക് വിമാനങ്ങൾ എത്തിച്ചേർന്നത്.

 9 വിമാനങ്ങൾ ദുബായിലേക്കും, അഞ്ച് വിമാനങ്ങൾ ഇസ്താംബൂളിലേക്കും, മൂന്ന് വിമാനങ്ങൾ ദോഹയിലേക്കും, 2 വിമാനങ്ങൾ ഡൽഹിയിലേക്കും, മസ്കറ്റ്, അബുദാബി, വിജയവാഡ എന്നീ വിമാനത്താവളങ്ങളിലേക്കും അടക്കം സർവീസ് നടത്തിയിരുന്നു.

Related News