പുതുവർഷദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 24 കുട്ടികൾ

  • 03/01/2021


 കുവൈറ്റ് സിറ്റി: പുതുവർഷ ദിനമായ ജനുവരി ഒന്നിന് കുവൈറ്റിൽ 24 കുട്ടികളുടെ ജന്മദിനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 12. 01നാണ്  കുവൈറ്റിൽ ജനുവരി ഒന്നിന് ആദ്യത്തെ കുട്ടിയുടെ ജനനം റിപ്പോർട്ട് ചെയ്തത്. ഫർവാനിയ ആശുപത്രിയിൽ ജനിച്ച ഒരു സ്വദേശി പെൺകുഞ്ഞിന്റേതണ്  ആദ്യം  റിപ്പോർട്ട് ചെയ്തത്. പിന്നീട്1.04ന്  അദാൻ   ആശുപത്രിയിൽ ഒരു സ്വദേശി ആൺകുട്ടിയുടെ ജനനവും രേഖപ്പെടുത്തി. പിന്നീട് ജഹ്റ ആശുപത്രിയിൽ1.15ന് ഒരു ഈജിപ്ഷ്യൻ കുഞ്ഞിന്റെ ജനനമാണ് രേഖപ്പെടുത്തിയത്.
 പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുടെ ജനനം രേഖപ്പെടുത്തിയത് ഫർവാനിയ ആശുപത്രിയിലാണ്. 8 കുട്ടികളുടെ ജനനമാണ് ഇവിടെ രേഖപ്പെടുത്തിയത്. 7 കുട്ടികളുടെ ജനനം ജഹ്റ ആശുപത്രിയിലും, അഞ്ച് കുട്ടികളുടെ ജനനം അദാൻ ആശുപത്രിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Related News