നിരോധിത രാജ്യങ്ങളിൽ നിന്ന് സ്വദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലേക്ക് മടങ്ങി എത്താം

  • 04/01/2021




 35 യാത്ര നിരോധിത രാജ്യങ്ങളിൽ നിന്ന് സ്വദേശികൾക്കും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധത്തിൽ പെട്ടവർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലേക്ക് മടങ്ങിവരാമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്കിംഗ് റിസർവേഷൻ ആരംഭിക്കാൻ കുവൈറ്റ് എയർവെയ്സ് കോർപ്പറേഷൻ നിർദ്ദേശം നൽകി.  മടക്കവുമായി ബന്ധപ്പെട്ടുള്ള തീയതികളും മറ്റുകാര്യങ്ങളും സ്വദേശികളും ​ഗാർഹിക തൊഴിലാളികളും പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. താൽക്കാലികമായി നിർത്തിവെച്ച വാണിജ്യ വിമാനസർവീസുകൾ  ജനുവരി 2 ശനിയാഴ്ച മുതൽ ഡിജിസിഎ പുനരാരംഭിച്ചിരുന്നു. നിരവധി ഫ്ലൈറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലേക്കും, കുവൈറ്റിൽ നിന്ന് വിദേശത്തേക്കും സർവീസ് നടത്തിയിരുന്നത്. നേരത്തെ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെക്കുകയും എല്ലാ അതിർത്തികളും കുവൈറ്റ് അടയ്ക്കുകയും ചെയ്തിരുന്നത്. നിലവിൽ കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത്.

Related News