കുവൈറ്റിൽ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം: സ്വദേശിയെ പ്രവാസി കൊലപ്പെടുത്തി

  • 04/01/2021


കുവൈറ്റ് സിറ്റി;  റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശിയെ ഈജിപ്തുകാരൻ കൊലപ്പെടുത്തി. ഖൈത്താൻ ഏരിയയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷൻ സ്വദേശി അറസ്റ്റിലായത്. ഈജിപ്തുകാരൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് കൊല്ലപ്പെട്ട സ്വദേശി. കമ്പനിയുടമ ഈജിപ്തുകാരനോട് റെസിഡൻസ് പുതുക്കാൻ ആവശ്യപ്പെടുകയും തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News