കുവൈറ്റിൽ ട്രാഫിക് നിയമലംഘകരോട് പിഴകൾ ഓൺലൈനിലൂടെ അടയ്ക്കാൻ നിർദ്ദേശം

  • 04/01/2021

കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘകർ ഓൺലൈൻ വഴി പിഴയടക്കാൻ അധികൃതർ നിർദേശം നൽകി. കോവിഡ്  പ്രതിരോധ പ്രവർത്തനത്തിന്റെ  ഭാഗമായിട്ടാണ് ഓൺലൈൻ പണമിടപാട് നടത്താൻ അധികൃതർ തീരുമാനിച്ചത്. ട്രാഫിക് ഇൻഫർമേഷൻ സർവീസ് ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറിയത്. ഇലക്ട്രോണിക് വഴി പണമിടപാടുകൾ നടത്തുമ്പോൾ ആളുകൾ ഒത്തു ചേരുന്നതും സാമൂഹിക  അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത്തിലുള്ള  വെല്ലുവിളി ഒഴിവാകും. നിലവിൽ രാജ്യത്ത്  ട്രാഫിക് നിയമ ലംഘകരെ പിടികൂടാൻ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയതെന്നും  അധികൃതർ വ്യക്തമാക്കുന്നു. എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനങ്ങൾ ഓടിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമലംഘകർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആഭ്യന്തരമന്ത്രാലയത്തിന് ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ  അടക്കാനുള്ളവർക്ക്  അധികൃതർ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related News