കുവൈറ്റിൽ ജോലി സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശം; ക്യാമ്പയിൻ പുരോഗമിക്കുന്നു

  • 04/01/2021



 കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ജോലിസ്ഥലങ്ങളിൽ എല്ലാ ജീവനക്കാരും അധികൃതരും കോവിഡ്  പ്രോട്ടോകോളുകൾ  കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞ് ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡോ. അബീര്‍ അല്‍ ബഹുവ. ഇതുമായി ബന്ധപ്പെട്ടുള്ള പ്രചാരണം ആരോഗ്യമന്ത്രാലയം നടത്തി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ എല്ലാ നടപടിക്രമങ്ങളും ആരോഗ്യമന്ത്രാലയം പിന്തുടരുന്നുണ്ട്. അണുബാധ പ്രിവൻഷൻ വകുപ്പിന്റെ സഹകരണത്തോട്  കൂടിയാണ് ആരോഗ്യമന്ത്രാലയം പ്രചരണം നടത്തി വരുന്നത്.  കോവിഡ്  വൈറസ് വ്യാപനം തുടങ്ങിയതുമുതൽ ആരോഗ്യമന്ത്രാലയം പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിസ്ഥലങ്ങളിൽ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി  ബന്ധപ്പെട്ടുള്ള അവബോധം നൽകാൻ  സുലൈബിക്കാത്തിലെ മന്ത്രാലയ ബിൽഡിങ്ങിനുള്ളിൽ പത്ത് ദിവസത്തെ പ്രചരണ ക്യാമ്പയിനും എക്സിബിഷനും അധികൃതർ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News