കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർ മൊസാഫർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

  • 04/01/2021


 കുവൈറ്റ് സിറ്റി: താൽക്കാലികമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ കുവൈറ്റ് വിമാനത്താവളം പുനരാരംഭിച്ചതോടെ യാത്രക്കാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ മാർഗനിർദേശ പ്രകാരം
 കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും 'കുവൈറ്റ് മൊസാഫർ' എന്ന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ( Http://www.kuwaitmosafer.com ). കുവൈത്തിൽ നിന്ന് പുറപ്പെടുന്ന പൗരന്മാർ 'കുവൈറ്റ് മൊസാഫർ' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും പ്ലാറ്റ്ഫോം വഴി പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് സ്കാൻ ചെയ്യുകയും വേണം. കൂടാതെ,  യാത്രക്കാർ ആരോഗ്യ ഇൻഷുറൻസ് നേടുകയും കുവൈറ്റ് മൊസാഫർ പ്ലാറ്റ്ഫോം വഴി ഒരു സത്യവാങ്മൂലത്തിൽ ഒപ്പിടുകയും ചെയ്യണം.

Related News