കുവൈറ്റിൽ മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്ക് കൊവിഡ് വാക്സിൻ നൽകി

  • 04/01/2021


 കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ  ഭാഗമായി ആദ്യഘട്ടത്തിൽ  മുൻഗണന വിഭാഗത്തിൽപ്പെട്ടവർ ക്ക്  വാക്സിൻ നൽകി. മെഡിക്കൽ ഓഫീസർമാർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, പ്രായമായവർ, മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റുള്ളവർ എന്നിങ്ങനെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. പ്രീ  രജിസ്ട്രേഷൻ അനുസരിച്ചാണ് ഇവർക്ക് വാക്സിൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ  ഭാഗമായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ഇനിയും ആരെങ്കിലും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ നിർദേശിച്ചു. രാജ്യത്തേക്ക് ഓരോ മാസവും കൂടുതൽ ഡോസ് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. തുടർന്ന് പ്രവാസികൾ അടക്കം എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News