കുവൈറ്റിൽ വാഹനങ്ങളുടെ പൊതു ലേലം ജനുവരി 6ന്

  • 04/01/2021


കുവൈറ്റ് സിറ്റി: നിരവധി വാഹനങ്ങൾ പൊതു ലേലത്തിന് വെക്കാൻ ഒരുങ്ങി വെഹിക്കിൾ ആൻഡ് മോട്ടോർസൈക്കിൾ സെയിൽ  കമ്മിറ്റി. ജനറൽ ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ആറാം തീയതി വൈകുന്നേരം നാലുമണിക്ക് പൊതു ലേലം നടക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 21/10/2020 എന്ന തീയതിയിൽ വന്ന ദിനപത്രത്തിൽ കൊടുത്തിരുന്ന കണ്ടുകെട്ടിയ വാഹനങ്ങളാണ് പൊതു ലേലത്തിന് വയ്ക്കുന്നത്. ലേലത്തിന് പങ്കെടുക്കാനാഗ്രഹിക്കുന്നവർ ശുവൈഖ്  ഏരിയയിലെ കുവൈത്ത് ആൻഡ് ഗൾഫ് ലിങ്ക്  കമ്പനിയിൽ വന്ന്  വാഹനങ്ങൾ ചെക്ക് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് പൊതു ലേലം നടക്കുന്നത്. അതുകൊണ്ടുതന്നെ ലേലത്തിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News