35 രാജ്യങ്ങളിൽ നിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരും

  • 04/01/2021

 കുവൈറ്റ് സിറ്റി: കോവിഡ്  അപകട സാധ്യത കണക്കിലെടുത്ത് 35 രാജ്യങ്ങളിൽ നിന്നും  നേരിട്ട്  കുവൈത്തിലേക്കുള്ള യാത്രാവിലക്ക് തുടരും. ഇന്ന് ചേർന്ന മന്ത്രിസഭയാണ് ഇക്കാര്യം അറിയിച്ചത്. അതിതീവ്ര വൈറസ് പലരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രത്യേക നിർദ്ദേശപ്രകാരം നിയന്ത്രണങ്ങൾ തുടരുമെന്നാണ് മന്ത്രിസഭ അറിയിച്ചത്. പ്രധാനമന്ത്രി ശൈഖ് അൽ സബ  ഖാലിദിന്റെ നേതൃത്വത്തിലാണ് മന്ത്രിസഭ ചേർന്നത്. എല്ലാ മന്ത്രിമാരും കൃത്യമായി ഓഡിറ്റ് ബ്യൂറോ പരിശോധിക്കണമെന്നും അഴിമതി തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും, വൈകി പോകുന്ന പ്രോജക്ടുകൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും പ്രധാനമന്ത്രി  മന്ത്രി സഭയിൽ വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ എല്ലാ ഗവൺമെന്റ് മേഖലയിലും അഴിമതി രഹിത ഭരണമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News