കുവൈറ്റിൽ ചാരിറ്റബിൾ സൊസൈറ്റികളെ നിയന്ത്രിക്കാൻ കർശന നിർദ്ദേശം

  • 04/01/2021


 കുവൈറ്റിൽ ചാരിറ്റബിൾ സൊസൈറ്റികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ലൈസൻസ് നിയന്ത്രണവുമായി ബന്ധപ്പെട്ട്  കർശന നിർദ്ദേശം നൽകി മന്ത്രി സഭ. ഇതുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ കൈക്കൊള്ളാൻ സാമൂഹിക കാര്യ നീതി മന്ത്രാലയത്തിനാണ്  മന്ത്രിസഭ നിർദേശം നൽകിയത്. നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടിയാണ് മന്ത്രിസഭ നിയമ നടപടി സ്വീകരിക്കാൻ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം ചാരിറ്റബിൾ സൊസൈറ്റി സംഭാവന ഫണ്ടുകളിൽ നിന്ന് ഒരു ഒരു ശതമാനം തുക എടുക്കുന്നതിൽ നിന്നും മന്ത്രിസഭ വിലക്കിയിട്ടുണ്ട്.

Related News