ഖത്തർ ഉപരോധം അവസാനിച്ചു, സൗദി - ഖത്തർ അതിർത്തികൾ തുറന്നു.

  • 04/01/2021

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നു,  ഖത്തർ ഉപരോധം അവസാനിപ്പിച്ചു,  സൗദി - ഖത്തർ അതിർത്തികൾ തുറക്കാനുള്ള കരാർ ചൊവ്വാഴ്ച ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണ നേതൃത്വത്തിലെ  ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു.  ഖത്തറുമായുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ, എമിറേറ്റ്സ്, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായും  കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ചർച്ച ചെയ്യാൻ വൈറ്റ് ഹൌസ്  ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ സഹായിച്ചതായും മറ്റ് രണ്ട് ഉദ്യോഗസ്ഥർ  ഒപ്പിടൽ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേശകനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജാരേദ് കുഷ്‌നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്കും സൗദി അറേബ്യയിലേക്കും നടത്തിയ യാത്രയുടെ ഫലമായാണ് ഉപരോധ കാര്യത്തിലെ പുതിയ മുന്നേറ്റമെന്നാണ് വിലയിരുത്തല്‍.

അറബ് രാജ്യങ്ങള്‍ മൂന്നുവര്‍ഷമായി ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കകം  അവസാനിച്ചേക്കുമെന്ന് നേരത്തെ  മുതിര്‍ന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു . യുഎസ് വിദേശകാര്യ വകുപ്പിന്റെ പശ്ചിമേഷ്യയിലെ ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് ഷെങ്കര്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബ്രൂക്കിംഗ്‌സിനോടാണ് ഇത് വ്യക്തമാക്കിയത്.


ഖത്തറിലെ അമീർ, ഷെയ്ഖ് തമീം ബിൻ ഹമദ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നാസർ അറിയിച്ചു. മൂന്ന് വർഷത്തിലേറെയായ   ഖത്തറുമായുള്ള  ഉപരോധം ഇതോടെ  അവസാനിക്കുകയാണ് . നാളെ സൗദിയിൽ നടക്കുന്ന ഗൾഫ് നേതാക്കളുടെ  GCC​ ഉച്ചകോടി നടക്കാനിരിക്കെയാണ്‌ പുതിയ തീരുമാനം. ഉപരോധത്തിൽ  തുടക്കംമുതൽതന്നെ  മധ്യസ്​ഥത വഹിക്കുന്ന കുവൈത്തിൻെറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ ഫലപ്രാപ്​തിയിലേക്ക്​ എത്തിയത് 

Related News